ബിസിനസ് ബേയില്‍ സ്മാര്‍ട് ബൈക്കുകള്‍ വ്യാപകമാകുന്നു

Posted on: January 6, 2016 10:40 pm | Last updated: January 6, 2016 at 10:40 pm
SHARE
സ്മാര്‍ട് ബൈക്ക്‌
സ്മാര്‍ട് ബൈക്ക്‌

ദുബൈ: പരിസ്ഥിതി സൗഹൃദ ബൈക്കുകള്‍ക്ക് സ്റ്റേഷനുകള്‍ ഏര്‍പെടുത്തി. ബിസിനസ് ബേ മെട്രോ സ്റ്റേഷന്‍, ബേ സ്‌ക്വയര്‍, ബേ അവന്യു എന്നിവിടങ്ങളിലാണ് സ്മാര്‍ട് ബൈക്ക് യു എ ഇ എന്ന കമ്പനി സ്റ്റേഷനുകള്‍ ഏര്‍പെടുത്തിയത്. ഇവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌കിയോസ്‌കില്‍ നാണയത്തുട്ടിട്ടാല്‍ സ്മാര്‍ട് ബൈക്ക് ഉപയോഗിക്കാന്‍ കഴിയും. പരിസ്ഥിതി സൗഹൃദ വാഹനമാണിത്. സൈക്കിള്‍ ചവിട്ടുന്നതുപോലെ കൊണ്ടുപോകാന്‍ കഴിയും.
ഇതിനകം തന്നെ സ്മാര്‍ട് ബൈക്കുകള്‍ നിരവധിപേരെ ആകര്‍ഷിച്ചുവെന്നും ദുബൈ പ്രോപ്പര്‍ടീസ് റീട്ടെയില്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഈസ പറഞ്ഞു. ബിസിനസ് ബേയില്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ ഇവയെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. മെട്രോ സ്റ്റേഷനുകളില്‍ ഇറങ്ങുന്നവര്‍ക്ക് പലയിടങ്ങളിലേക്ക് എത്തിപ്പെടാന്‍ സ്മാര്‍ട് ബൈക്ക് ഉപയോഗിക്കാമെന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് നൂറുദ്ദീന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here