Connect with us

Gulf

വടക്കന്‍ എമിറേറ്റുകളില്‍ എമിറേറ്റ്‌സ് റോഡ് ദീര്‍ഘിപ്പിക്കും

Published

|

Last Updated

റാസല്‍ ഖൈമ-ഉമ്മുല്‍ ഖുവൈന്‍ റോഡ്‌

ദുബൈ: ഉമ്മുല്‍ ഖുവൈനിനും റാസല്‍ ഖൈമക്കും ഇടയില്‍ എമിറേറ്റ്‌സ് റോഡ് ദീര്‍ഘിപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബില്‍ ഹൈഫ് അല്‍ നുഐമി അറിയിച്ചു. ഉമ്മുല്‍ ഖുവൈനിലെ അക്രാനില്‍ നിന്ന് റാസല്‍ ഖൈമയിലെ തുവൈം വരെയാണ് നീട്ടുന്നത്. 14.2 കോടി ദിര്‍ഹം ചെലവില്‍ 16.5 കിലോമീറ്ററിലാണ് റോഡ് നിര്‍മാണം. രണ്ട്‌വരി പാതയാണ് ഉണ്ടാവുക. ഇത് മൂന്ന് വരിയാക്കാനുള്ള സാധ്യതയുണ്ട്. രണ്ട് റൗണ്ട് എബൗട്ടുകളും മൂന്ന് മഴവെള്ളച്ചാലുകളും ഏര്‍പെടുത്തും. ഇതിന്പുറമെ ഷാര്‍ജ ദൈദ് റോഡും അല്‍ ഫലജ് അല്‍ മുഅല്ല റോഡുമായി ഷാര്‍ജയെ ബന്ധിപ്പിക്കും. 7.3 മീറ്റര്‍ വീതിയില്‍ അഞ്ച് കിലോമീറ്ററിലാണ് റോഡ് ദീര്‍ഘിപ്പിക്കുന്നത്. 1.3 കോടി ചെലവ് ചെയ്യും.
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ റോഡുകള്‍ വികസിപ്പിക്കും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഏര്‍പെടുത്തും. 18.3 കോടി ദിര്‍ഹമാണ് ചെലവ് ചെയ്യുക. ഈ വര്‍ഷം മധ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാകും.
റാസല്‍ ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലായി 78 കോടി ദിര്‍ഹം ചെലവില്‍ ഏഴ് റോഡുകള്‍ പണിയുമെന്നും മന്ത്രി അറിയിച്ചു.

Latest