മരുഭൂമി സവാരിക്ക് വഴികാട്ടി ആപ്പ്‌

Posted on: January 6, 2016 10:08 pm | Last updated: January 6, 2016 at 10:08 pm
SHARE
ഉരീദുവിന്റെ  ഇന്‍ലാന്‍ഡ് സീ ആപ്പ്
ഉരീദുവിന്റെ
ഇന്‍ലാന്‍ഡ് സീ ആപ്പ്

ദോഹ: മരുഭൂമി സവാരിക്കിടെ വഴിതെറ്റുക, തമ്പിന് യോജിച്ച സ്ഥലം കിട്ടാതിരിക്കുക തുടങ്ങിയവ ഇനി തലവേദനയുണ്ടാക്കില്ല; ഉരീദുവിന്റെ ഈ ആപ്പ് ഉണ്ടെങ്കില്‍. മരുഭൂമിയില്‍ വഴികാണിക്കുന്ന സുരക്ഷിത ഇടവും വിനോദസഞ്ചാര കേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്ന ഇന്‍ലാന്‍ഡ് സീ ആപ്പ് ഉരീദു പുറത്തിറക്കി. ഖത്വറില്‍ ഇത്തരമൊരു ആപ്ലിക്കേഷന്‍ ആദ്യമായാണ്.
ഭൂമിശാസ്ത്രം, പ്രദേശത്തെ സംബന്ധിച്ച വിരവങ്ങള്‍, ക്യാംപിംഗ് കേന്ദ്രങ്ങള്‍, എമര്‍ജന്‍സി നമ്പറുകള്‍, സൂപ്പര്‍നെറ്റ് സിഗ്നല്‍ ടവറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ആപ്പ്. മരുഭൂമി സന്ദര്‍ശിക്കുന്നവര്‍ക്ക് എപ്പോഴും നെറ്റുമായി കണക്ട് ആകാന്‍ ഇത് സഹായിക്കും. ഉരീദുവിന്റെ സൂപ്പര്‍നെറ്റ് ഉപയോഗിക്കുന്നതിലൂടെ സാറ്റലൈറ്റ് നാവിഗേഷനും ലഭ്യമാകും. മനഃക്ലേശമില്ലാത്ത മരുഭൂമി സന്ദര്‍ശനത്തിന് ഇത് സഹായിക്കും. മാത്രമല്ല, മരുഭൂമി സവാരിക്കിടെ വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ പരിശീലനം ലഭിച്ച മരുഭൂമി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാകുന്ന ‘ഫസത് മവാത്വിര്‍’ എന്ന സംവിധാനവും ആപ്പിലുണ്ട്.
മരുഭൂമിയിലെ സാഹസികതകള്‍ക്ക് ഇത് വഴിവെക്കുമെന്നും ഖത്വറിന്റെ ചരിത്രവും സംസ്‌കാരവും ഊന്നിക്കൊണ്ടുള്ളതാണ് ആപ്പെന്നും ഉരീദു ഖത്വര്‍ കമ്യൂനിറ്റി, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാത്വിമ സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞു. ഖത്വറില്‍ എവിടെ യാത്ര ചെയ്യുമ്പോഴും സൂപ്പര്‍നെറ്റില്‍ കണ്ക്ട് ആകുകയും മെഡിക്കല്‍ മേഖല ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വഴികാണിക്കുകയും ചെയ്യുന്ന ആപ്പാണിത്. പാരമ്പര്യമായി കൈമാറിപ്പോരുന്ന മണല്‍ക്കൂനകളുടെ പ്രാദേശിക പേരുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഈ പേരുകള്‍ ഡിജിറ്റല്‍ മാപ്പിലേക്ക് കൈമാറ്റം ചെയ്യുന്നത്. പ്രദേശത്തെ സാംസ്‌കാരികത്തനിമയിലേക്ക് ഇത് വെളിച്ചം വീശുകയും ചെയ്യും. ആപ്പില്‍ ഉള്‍പ്പെട്ട വിവരങ്ങളുടെ അച്ചടിപതിപ്പ് ഉരീദു വിതരണം ചെയ്തിട്ടുണ്ട്.
ഓപറേഷന്‍ ഡിസര്‍ട്ട് എന്ന പേരില്‍ മരുഭൂമിയിലുടനീളം സൂപ്പര്‍നെറ്റ് ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 4ജി ടവറുകള്‍ അടക്കം സ്ഥാപിച്ചായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here