കാന്‍സര്‍ നേരത്തേ കണ്ടെത്താന്‍ വക്‌റയില്‍ കേന്ദ്രം ഉദ്ഘാടനം 17ന്

Posted on: January 6, 2016 10:05 pm | Last updated: January 6, 2016 at 10:05 pm
SHARE

ദോഹ: സ്തനാര്‍ബുദവും കുടല്‍ കാന്‍സറും നേരത്തേ കണ്ടെത്തുന്നതിയനായി വകറയില്‍ കേന്ദ്രം തുറക്കുന്നു. കാന്‍സര്‍ രോഗം നേരത്തേ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ആദ്യ കേന്ദ്രം വക്‌റയില്‍ തുറക്കുന്നത്. ഈ മാസം 17ന് ആരോഗ്യ മന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖഹ്താനി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് സ്‌ക്രീനിംഗ് പ്രോഗ്രാം നടപ്പിലാക്കുന്നത്. അല്‍ വക്‌റ ഹെല്‍ത്ത് സെന്ററിനു കീഴിലായിരിക്കും കാന്‍സര്‍ സ്‌ക്രീനിംഗ് കേന്ദ്രം പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതിന് പദ്ധതിയിട്ട മൂന്നു കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് വക്‌റയില്‍ തുറക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഡിസംബറില്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചും നേരത്തേ കണ്ടെത്തുന്നതു സംബന്ധിച്ചും ബോധവത്കരിക്കുന്നിനായി പ്രത്യേക കാംപയിന്‍ നടത്തിയിരുന്നു. 45 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളെ കാന്‍സര്‍ രോഗം നേരത്തേ കണ്ടെത്തി ജീവന്‍ രക്ഷിക്കാനുള്ള അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. സ്വന്തമായി സ്തനാര്‍ബുദ പരിശോധന നടത്തുന്നതിനും പരിശീലനം നല്‍കി.
50 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്‍മാരെയും കാംപയിന്റെ ഭാഗമായി പരിശോധന നടത്തി. എഫ് ഐ ടിയിലൂടെ കുടലിലെ കാന്‍സര്‍ സാധ്യതകളും പരിശോധിച്ചു. സ്തനാര്‍ബുധ പരിശോധന മൂന്നു വര്‍ഷത്തിലൊരിക്കലും കുടല്‍ കാന്‍സര്‍ പരിശോധന വര്‍ഷത്തിലൊരിക്കലും ഓരോരുത്തരും നടത്തിയിരിക്കണമെന്നാണ് സുപ്രീം ഹെല്‍ത്ത് കൗണ്‍സിലിന്റെ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here