ഫാദര്‍ അമീര്‍ ഖത്വറില്‍ തിരിച്ചെത്തി

Posted on: January 6, 2016 10:03 pm | Last updated: January 6, 2016 at 10:03 pm
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും ഖത്വറില്‍ തിരിച്ചെത്തിയ പിതാവിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സഹോദരന്‍മാരും സ്വീകരിക്കുന്നു
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും ഖത്വറില്‍ തിരിച്ചെത്തിയ പിതാവിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സഹോദരന്‍മാരും സ്വീകരിക്കുന്നു

ദോഹ: കാലില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി സ്വിറ്റ്‌സര്‍ലാന്‍ഡിലായിരുന്ന ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി ഖത്വറില്‍ തിരിച്ചെത്തി. മൊറോക്കോയില്‍ അവധിദിനങ്ങള്‍ ചെലവിടുന്നതിനിടെയാണ് പരുക്കു പറ്റി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം രാത്രി ഖത്വറിലെത്തിയ ശൈഖ് ഹമദിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുള്‍പ്പെടെയുള്ള മക്കള്‍ എയര്‍പോര്‍ട്ടില്‍ വരവേറ്റു. ശൈഖ് ജാസിം, ശൈഖ് ജുആന്‍ എന്നിവരും എയര്‍പോര്‍ട്ടിലെത്തി.
പിതാവിനെ സ്വീകരിക്കുന്ന ചിത്രം ശൈഖ് ജുആന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.