കരിയര്‍ ഇന്‍സൈറ്റ് 15ന്

Posted on: January 6, 2016 10:00 pm | Last updated: January 6, 2016 at 10:00 pm
SHARE

ദോഹ: യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്റ് വിഭാഗമായ ‘കെയര്‍’ ഉപരിപഠന ശില്‍പ്പശാല ഈ മാസം 15ന് വൈകുന്നേരം അഞ്ചിന് ഖത്വര്‍ ചാരിറ്റി ഹാളില്‍ നടക്കും. പ്രസിഡന്റ് എസ് എ ഫിറോസ് ഉദ്ഘാടനം ചെയ്യും. ഖത്വര്‍ ചാരിറ്റി, എഫ് സി സി സഹകരണത്തോടെ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് നേരത്തേ രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ സെഡ് മുഹമ്മദ് നസീര്‍ നേതൃത്വം നല്‍കും. എന്‍ വി കബീര്‍, മുബാറക് മുഹമ്മദ്, മുഹമ്മദ് ഫൈസല്‍, അഡ്വ. ഇസ്സുദ്ദീന്‍, മുനീര്‍ ജലാലുദീന്‍, അസ്‌കര്‍ അലി, റിയാസ് കുറ്റമ്പത്ത് പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 44431319, 77233122.