ഫറോക്ക് പ്രവാസി അസോസിയേഷന്‍ കാന്‍സര്‍ നിര്‍മാര്‍ജന മെഗാ ക്യാംപ് 10ന്

Posted on: January 6, 2016 10:00 pm | Last updated: January 6, 2016 at 10:00 pm
SHARE
ഫറോക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍
ഫറോക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: ഫറോഖ് പ്രവാസി അസോസിയേഷന്‍ ഖത്വര്‍ നേതൃത്വത്തില്‍ സ്പര്‍ശം കല്ലംപാറയുമായി യോജിച്ച് ഫറോക് നഗരസഭാ പരിധിയില്‍ നടത്തുന്ന കാന്‍സര്‍ നിര്‍മാര്‍ജന യജ്ഞത്തിന്റെ അന്തിമ ഘട്ട മെഗാ ക്യാംപ് ഈ മാസം 10ന് കല്ലംപാറയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ വിവിധ ഘട്ടങ്ങളിലായാണ് ‘ജീവനം’ എന്ന പേരില്‍ കാന്‍സര്‍ രോഗ നിര്‍ണയ നിയന്ത്രണ യജ്ഞം നടത്തി വന്നത്. ഞായറാഴ്ച രാവിലെ എട്ടിന് ആരംഭിക്കുന്ന ക്യാംപില്‍ തിരഞ്ഞെടുക്കപ്പെട്ട 219 പേര്‍ക്ക് രോഗനിര്‍ണയ പരിശോധന നടക്കും.
കോഴിക്കോട് എം കെ രാഘവന്‍ എം പി ഉദ്്ഘാടനം ചെയ്യും. മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാകും. മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഞ്ജീവനി കോംപ്രഹന്‍സീവ് ടെലി-മെഡിക്കല്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നത്.
ആറ് ഘട്ടങ്ങളിലായി നടക്കുന്ന കാന്‍സര്‍ നിര്‍മാര്‍ജന ഉദ്യമത്തിന്റെ ഉദ്ഘാടനം 2015 ആഗസ്ത് 16ന് എളമരം കരീം എം എല്‍ എയാണ് നിര്‍വഹിച്ചത്. തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാക്ക് പരിശീലനം നല്‍കി ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് 55,000 ആളുകളില്‍ സ്‌ക്രീനിംഗ് സര്‍വേ നടത്തി. റിപ്പോര്‍ട്ട് വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ പരിശോധിച്ച് 1674 പേരെ ഫില്‍ട്ടര്‍ ക്യാംപിലേക്ക് തിരഞ്ഞെടുത്തു. ഫില്‍ട്ടര്‍ ക്യാംപില്‍ രോഗസാധ്യത കണ്ടെത്തിയ 219 പേരെയാണ് അന്തിമ ക്യാംപില്‍ പങ്കെടുപ്പിക്കുതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് കോയക്കുട്ടി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍, ഭാരവാഹികളായ അസ്്കര്‍ റഹ്്മാന്‍ വേങ്ങാട്, അബ്്ദുല്‍ലത്വീഫ് ഫറോക്ക്, അസീസ് ഫറോക്ക്, രഘുനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here