ജിദ്ദയിലെ അമീര്‍ മുത്അബ് സൂഖില്‍ തീപിടുത്തം:പത്തോളം സ്‌റ്റോറുകള്‍ കത്തിനശിച്ചു

Posted on: January 6, 2016 6:30 pm | Last updated: January 6, 2016 at 6:57 pm

ed8c8ea6-a669-4fa2-b99d-3b15e32907d2ജിദ്ദ: ജിദ്ദയിലെ ജാമിഅ ഏരിയയിലെ അമീര്‍ മുത്അബ് സൂഖില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് വിഭാഗം കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കുവാനും ആളിക്കത്തുന്ന തീ അണക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആളപായമില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ പത്തോളം സ്‌റ്റോറുകള്‍ കത്തിനശിച്ചു.