Connect with us

Kerala

മാധ്യമപ്രവര്‍ത്തകന്‍ അനീബിന് ജാമ്യം ലഭിച്ചു

Published

|

Last Updated

കോഴിക്കോട്: ചുംബന തെരുവ് സമരത്തിനിടെ അറസ്റ്റിലായ പത്രപ്രവര്‍ത്തകന്‍ അനീബിന് ജാമ്യം ലഭിച്ചു. കോഴിക്കോട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. തേജസ് പത്രത്തിലെ കോഴിക്കോട് റിപ്പോര്‍ട്ടറായ അനീബ് ചുംബനത്തെരുവ് സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. കവിയും വികലാംഗനുമായ അജിത്ത് പച്ചാടനെ ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു അനീബ് എന്നാണ് പറയുന്നത്. ഇതിനിടയില്‍ മഫ്ടിയിലുണ്ടായിരുന്ന പോലീസുകാരനുമായി സംഘര്‍ഷം ഉണ്ടായി. ഇതോടെ പോലീസിനെ മര്‍ദ്ദിച്ചുവെന്ന കുറ്റം ചുമത്തി അനീബിനെ പോലീസ് അറസ്റ്റ്‌ചെയ്യുകയായിരുന്നു. . അനീബ് മാധ്യമപ്രവര്‍ത്തകനാണെന്നും ജോലിയുടെ ഭാഗമായി റിപ്പോര്‍ട്ടിംഗിനെത്തിയതാണെന്നും അനീബിനുവേണ്ടി ഹാജറായ സുപ്രീംകോടതി അഭിഭാഷകന്‍ കെ.രാജഗോപാല്‍ വാദിച്ചു.
തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിയ കേസിലാണ് ഇന്ന് വിധി പറഞ്ഞത്.

Latest