സഞ്ജയ് ദത്ത് ശിക്ഷാ കാലാവധി കഴിയും മുമ്പ് ജയില്‍മോചിതനാകും

Posted on: January 6, 2016 2:04 pm | Last updated: January 6, 2016 at 2:04 pm
SHARE

sanjayduttമുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയില്‍മോചിതനാകും. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് സഞ്ജയ് ദത്തിനെ നേരത്തെ വിട്ടയക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 2016 ഒക്‌ടോബറിലാണ് സഞ്ജയ് ദത്തിന്റെ ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നത്. നേരത്തെ ടാഡ കോടതി വിധിച്ച ആറ് വര്‍ഷത്തെ തടവ് സുപ്രീം കോടതി അഞ്ച് വര്‍ഷമായി ഇടവ് ചെയ്യുകയായിരുന്നു.

250ലെ പേര്‍ കൊല്ലപ്പെട്ട 1993ലെ മുംബൈ സ്‌ഫോടനക്കേസിലാണ് സഞ്ജയ് ശിക്ഷ അനുഭവിക്കുന്നത്. രണ്ട് എകെ 56 തോക്കുകളും ഗ്രനേഡുകളും പിസ്റ്റളുകളും കൈവശം വെച്ചുവെന്നാണ് സഞ്ജയിന് എതിരായ കേസ്. ആയുധ നിയമപ്രകാരമായിരുന്നു കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here