പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Posted on: January 6, 2016 12:46 am | Last updated: January 6, 2016 at 12:46 am

Accident death Shaluഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം പെണ്‍മക്കളെ പീഡിപ്പിച്ച പ്രതിയെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. തങ്കമണി സ്വദേശി ബിനോയിയാണ്(41) പിടിയിലായത്. നാല് മാസത്തോളമായി 16 ഉം 13 ഉം വയസ്സുള്ള സ്വന്തം മക്കളെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തെത്തുടര്‍ന്ന് മൂത്ത കുട്ടി മൂന്ന് മാസം ഗര്‍ഭിണിയായപ്പോഴാണ് വിവരം പുറത്തറിയുന്നത്. സ്‌കൂളില്‍ അസ്വസ്ഥത കാട്ടിയെ കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് നടുക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്. ആദ്യമൊന്നും പെണ്‍കുട്ടി ഇയാളുടെ പേര് പറയാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിംഗില്‍ സത്യം പുറത്ത് വരുകയായിരുന്നു. അപ്പോഴാണ് ഇളയ കുട്ടിയെയും പീഡിപ്പിക്കുന്നതിനുള്ള ശ്രമവും ഇയാള്‍ നടത്തി എന്ന് പെണ്‍കുട്ടി പറഞ്ഞത്. മൂത്ത പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. കട്ടപ്പന സി ഐ. ബി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പീരുമേട് സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.