ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ഭീകരാക്രമണത്തെ ബാന്‍ കി മൂണ്‍ അപലപിച്ചു

Posted on: January 6, 2016 5:37 am | Last updated: January 6, 2016 at 12:38 am

ban-ki-moon-2011-2-4-7-10-11ന്യൂയോര്‍ക്ക്: അഫ്ഗാനിലെ മസാറെ ശരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ഭീകരക്രമണത്തെ യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അപലപിച്ചു. നയതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു. പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ബാന്‍ കി മൂണിന്റെ പ്രതികരണമാരാഞ്ഞപ്പോള്‍, അവിടെ ഓപറേഷന്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഒന്നും പ്രതികരിക്കുന്നില്ലെന്ന് ഡുജാറിക്ക് പറഞ്ഞു.
മസാറെ ശരീഫില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഭീകരവാദികളും സുരക്ഷാ വിഭാഗവും തമ്മില്‍ 25 മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പില്‍, മുഴുവന്‍ ഭീകരവാദികളും കൊല്ലപ്പെട്ടിരുന്നു,