Connect with us

Kerala

കാര്‍ഷിക വായ്പ തിരിച്ചടക്കുന്നവര്‍ക്ക് പലിശ ഒഴിവാക്കിയുള്ള പദ്ധതി നടപ്പാക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ഹ്രസ്വകാല കാര്‍ഷിക വായ്പ യഥാസമയം തിരിച്ചടക്കുന്നവര്‍ക്ക് പലിശ ഒഴിവായിക്കിട്ടത്തക്ക വിധത്തിലുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നബാര്‍ഡിന്റെ സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ 201617 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലമേഖലകളിലും കാര്‍ഷികരംഗം അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്.
കര്‍ഷകന്റെ പല ആവശ്യങ്ങള്‍ക്കും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മെച്ചപ്പെടുത്താനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല വായ്പകള്‍ പലിശരഹിതമാക്കുവാന്‍ നബാര്‍ഡ്, സഹകരണസംഘങ്ങള്‍, കേന്ദ്ര, സംസ്ഥാന സബ്‌സിഡി എന്നിവയുടെ നിരക്കുകള്‍ ക്രമീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍, കൃഷി, ധനം, സഹകരണ വകുപ്പുകളുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കി നബാര്‍ഡിന്റെയും, മറ്റ് ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.