അന്താരാഷ്ട്ര മീലാദ് സമ്മേളനം: പന്തലിന് കാല്‍നാട്ടി

Posted on: January 6, 2016 5:59 am | Last updated: January 6, 2016 at 12:29 am
മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളന പന്തലിനുള്ള കാല്‍നാട്ടല്‍ നിര്‍വഹിച്ച ശേഷം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തുന്നു
മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളന പന്തലിനുള്ള കാല്‍നാട്ടല്‍ നിര്‍വഹിച്ച ശേഷം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ഥന നടത്തുന്നു

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന പ്രമേയത്തില്‍ പത്തിന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രധാന വേദിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. ഇന്നലെ വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ സി മുഹമ്മദ് ഫൈസി, യു കെ അബ്ദുല്‍ മജീദ് മുസ്്‌ലിയാര്‍, അപ്പോളോ മൂസ ഹാജി, എന്‍ജിനീയര്‍ യൂസുഫ് ഹാജി, ബി പി സിദ്ദീഖ് ഹാജി, ഉമര്‍ ഹാജി മണ്ടാളില്‍, ബിച്ചു മാത്തോട്ടം സംബന്ധിച്ചു.
മീലാദ് സമ്മേളത്തിന്റെ പ്രചാരണാര്‍ഥം ഇന്നലെ മര്‍കസില്‍ നിന്ന് പ്രയാണം ആരംഭിച്ച സന്ദേശയാത്രകള്‍ എളേറ്റില്‍ വട്ടോളി, മര്‍കസ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ സമാപിച്ചു. ലോക രാഷ്ട്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മീലാദ് ആഘോഷപരിപാടികള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഡോക്യുമെന്ററി സന്ദേശയാത്രയിലുടനീളം പ്രദര്‍ശിപ്പിച്ചു. സന്ദേശയാത്ര ഇന്ന് ബാലുശ്ശേരി, തിരുവമ്പാടി എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് കൊയിലാണ്ടി, കരുവമ്പൊയില്‍ എന്നിവിടങ്ങില്‍ അവസാനിക്കും.

സ്വാഗതസംഘംയോഗ സമയത്തില്‍ മാറ്റം
കോഴിക്കോട്: മര്‍കസ് അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ സമ്പൂര്‍ണ സ്വാഗതസംഘം യോഗത്തിന്റെ സമയത്തില്‍ മാറ്റം. സ്വാഗതസംഘം ഭാരവാഹികളുടെ സൗകര്യാര്‍ഥം യോഗം നാളെ വൈകീട്ട് നാലിന് മര്‍കസില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ മുഴുവന്‍ ഭാരവാഹികളും സംബന്ധിക്കണമെന്ന് കണ്‍വീനര്‍ അപ്പോളോ മൂസ ഹാജി അറിയിച്ചു.