ഖത്വര്‍ എയര്‍വേയ്‌സ് ലോസ് ആഞ്ചലസിലേക്ക്

Posted on: January 5, 2016 9:51 pm | Last updated: January 5, 2016 at 9:51 pm
SHARE

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്ക് നേരിട്ടുള്ള സര്‍വീസിന് പുതുവത്സരദിനത്തില്‍ തുടക്കം കുറിച്ചു. ബോയിംഗ് 777-200 വിമാനം ഉപയോഗിച്ച് പ്രതിദിന സര്‍വീസിനാണ് തുടക്കം കുറിച്ചത്. യു എസ് പടിഞ്ഞാറന്‍ തീര പട്ടണത്തിലേക്ക് ഇതാദ്യമായാണ് ഖത്വര്‍ എയര്‍വേയ്‌സ് യാത്രാ വിമാനം പറത്തുന്നത്. അമേരിക്കിയിലെ മൂന്നു നഗരങ്ങളിലേക്ക് ഈ വര്‍ഷം ഉദ്ദേശിക്കുന്ന സര്‍വീസ് വികസിപ്പിക്കലില്‍ ആദ്യത്തേതിനാണ് തുടക്കം കുറിച്ചതെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബോസ്റ്റണിലേക്ക് മാര്‍ച്ചിലും അറ്റ്‌ലാന്റയിലേക്ക് ജൂണിലും സര്‍വീസ് തുടങ്ങും.
ആദ്യവിമാനത്തിന് ലോസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തില്‍ ഗംഭീരന്‍ വരവേല്‍പ്പു ലഭിച്ചു. ഔദ്യോഗിക ആഘോഷം ഈ മാസം 12നു നടക്കും. രാവിലെ 7.45നാണ് ലോസ് ആഞ്ചലസ് വിമാനം ഖത്വറില്‍ നിന്നു പുറപ്പെടുക. അമേരിക്കന്‍ സമയം ഉച്ചക്ക് 1.10ന് അവിടെയെത്തും. 3.10നു തിരിക്കുന്ന വിമാനം ദോഹയില്‍ വൈകുന്നേരം 6.10ന് എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here