Connect with us

Qatar

ജി സി സിയില്‍ 80 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലിയില്‍ വ്യാപൃതര്‍

Published

|

Last Updated

ദോഹ: ജി സി സിയില്‍ 80 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലിയില്‍ വ്യാപൃതരാണെന്ന് സര്‍വേ. ആഗോളാടിസ്ഥാനത്തില്‍ 25 ശതമാനമായിരിക്കെയാണ് ജി സി സിയിലെ ഈ കുതിച്ചുചാട്ടം. ജോലിയിലെ സംതൃപ്തിയും മറ്റും 3500 ജീവനക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഗള്‍ഫ് അറബ് ലീഡര്‍ഷിപ്പ് സ്റ്റൈല്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജി സി സിയിതര സംരംഭങ്ങള്‍ക്കും ഈ മാതൃക പിന്‍പറ്റാമെന്നും ഓക്‌സ്‌ഫോര്‍ഡ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് നടത്തിയ സര്‍വേയില്‍ പറയുന്നു.
ഗള്‍ഫ് അറബ് ലീഡര്‍ഷിപ്പ് സ്റ്റൈലിനെ സംബന്ധിച്ച് ഖത്വര്‍ ആംഡ് ഫോഴ്‌സുമായി ചര്‍ച്ച ചെയ്യുന്നതിനും പുതിയ ഗവേഷണഫലം പങ്കുവെക്കുന്നതിനുമായി സര്‍വേ നടത്തിയ പ്രൊഫ. വില്യം സ്‌കോട്ട് ജാക്‌സണെ ദി ജൗആന്‍ ബിന്‍ ജാസിം ജോയിന്റ് കമാന്‍ഡ് സ്റ്റാഫ് കോളജ് ക്ഷണിച്ചിട്ടുണ്ട്. നേതൃശൈലിയില്‍ നിരവധി മാതൃകകളും വ്യത്യസ്ത വീക്ഷണകോണുകളും ഉണ്ടെന്ന് പ്രൊഫ. സ്‌കോട്ട് പറഞ്ഞു. പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകളില്‍ വ്യത്യസ്ത നേതൃശൈലീ മാതൃകകള്‍ ഉണ്ട്. ഖത്വര്‍ ആംഡ് ഫോഴ്‌സസ് പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യത്യസ്തതയും പശ്ചാത്തലവും ഇതില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കും. സായുധ സേനയില്‍ ജീവനക്കാരുടെ ഉയര്‍ന്ന പങ്കാളിത്തം അനിവാര്യമാണ്. ഉയര്‍ന്ന സമ്മര്‍ദവും സങ്കീര്‍ണ അവസ്ഥകളുമുണ്ടാകും. ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ ധാരണയും ശക്തമായ ബന്ധവും സ്ഥാപിക്കുന്നത് പരസ്പര വിശ്വാസവും ആദരവും നേടുന്നതിന് കാരണമാകും. ജനങ്ങളുടെ പക്ഷം എന്ന ചിന്ത മുന്‍കൂട്ടിയുണ്ടാകുന്നതിനാല്‍ പ്രതിസന്ധികളെയും പ്രയാസമുണ്ടാകുന്ന അവസരങ്ങളെയും തരണം ചെയ്യാന്‍ ജീവനക്കാര്‍ക്ക് ആകും. അദ്ദേഹം പറഞ്ഞു.
ജി സി സിയിലെയും യൂറോപ്പിലെയും ഹ്യൂമന്‍ കാപിറ്റല്‍ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഓക്‌സ്‌ഫോര്‍ഡ്, ജി സി സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ഓക്‌സ്‌ഫോര്‍ഡ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ്.

Latest