‘ഫിഷ് ഔട്ട് ഓഫ് വാട്ടര്‍’ കതാറയില്‍ ചിത്ര പ്രദര്‍ശനം

Posted on: January 5, 2016 9:43 pm | Last updated: January 5, 2016 at 9:43 pm
കതാറയില്‍ നടക്കുന്ന ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ കാര്‍ലോ റോച്ചി  ബാലിഞ്ചിരിയുടെ ചിത്രപ്രദര്‍ശനം കാണുന്നവര്‍
കതാറയില്‍ നടക്കുന്ന ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ കാര്‍ലോ റോച്ചി
ബാലിഞ്ചിരിയുടെ ചിത്രപ്രദര്‍ശനം കാണുന്നവര്‍

ദോഹ: ഇറ്റലി എംബസിയുമായി സഹകരിച്ച് കതാറയില്‍ ഫിഷ് ഔട്ട് ഓഫ് വാട്ടര്‍ എന്ന ആശയത്തിലുള്ള ചിത്ര പ്രദര്‍ശനത്തിനു തുടക്കമായി. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ കാര്‍ലോ റോച്ചി ബാലിഞ്ചിരിയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഫോട്ടോഗ്രഫിക്ക് വെള്ളത്തെ ഒരു സവിശേഷ ഘടകമായി ഉപയോഗിക്കാമെന്നു തെളിയിച്ചുകൊണ്ടാണ് പാതി വെള്ളത്തില്‍ നിന്നെടുത്ത ചിത്രങ്ങളുടെ മനോഹാരികത പ്രദര്‍ശിപ്പിക്കുന്നതെന്ന് കതാറയ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ഇറ്റാലിയന്‍ അംബാസിഡറും പങ്കെടുത്തു. വെള്ളത്തിന്റെ പശ്ചാത്തലത്തിലും വെള്ളത്തിലുമായി അതിമനോഹരമായ ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടാഗ്രാഫിയുടെ സാധ്യതകളിലേക്ക് ആസ്വാദകരെ ചിത്രങ്ങള്‍ ക്ഷണിക്കുന്നു.
വെള്ളം എന്റെ പ്രകൃതിപരമായ ഘടകമാണെന്നും ഇതു തനിക്കു സമാധാനവും നന്നായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയും നല്‍കുന്നു. ഓരോ ചിത്രങ്ങള്‍ക്കും ഒരുപാടി സവിശേഷതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2006 മുതല്‍ ഇതേ ആശയത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തന്റെ ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.