ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

Posted on: January 5, 2016 8:37 pm | Last updated: January 5, 2016 at 8:37 pm
SHARE

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ യു എ ഇ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി. യു എ ഇയിലെ കളിക്കാര്‍ക്കായുള്ള സൂപ്പര്‍ സീരീസും ലോകരാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കായുള്ള എലൈറ്റ് സീരീസും നടക്കുന്നു. എലൈറ്റ് സീരീസില്‍ വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയികളായ ഏഴ് താരങ്ങളാണ് പങ്കെടുക്കുക. അനൂപ് ശ്രീധര്‍, രൂപേഷ് കുമാര്‍, ചിരാഗ് ഷെട്ടി, ശിവം ശര്‍മ, എം ആര്‍ അര്‍ജുന്‍, സിദ്ധാര്‍ത്ഥ് താക്കൂര്‍, ഹര്‍ഷിത് അഗര്‍വാള്‍ വന്നിവരാണ് ഇന്ത്യന്‍ താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഇന്തോനേഷ്യന്‍ താരമായ ഫിക്രി ഹദ്മാദി, മലേഷ്യന്‍ താരങ്ങളായ മുഹമ്മദ് ഹാഫിസ് ബിന്‍ ഹാഷിം, മുഹമ്മദ് റാഫി ബിന്‍ ലത്തീഫ്, മുഹമ്മദ് ഹഫിസി ബിന്‍ ഹാഷിം, മുഹമ്മദ് സക്രി ബിന്‍ ലത്തീഫ്, പാകിസ്താന്‍ താരങ്ങളായ അതീഖ് മുഹമ്മദ്, സായിദ് ഷാബെര്‍ ഹുസൈന്‍, മുറാദ് അലി, അവൈസ് സാഹിദ് എന്നിവര്‍ അണിനിരക്കും. ജനവരി 22 വരെ മത്സരങ്ങള്‍ നീണ്ടുനില്‍ക്കും. ഒരു ലക്ഷത്തോളം ദിര്‍ഹത്തിന്റെ കാഷ് അവാര്‍ഡാണ് സമ്മാനം. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് രാജാ ബാലകൃഷ്ണ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ സലാം, മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍, പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.