പ്രവാചക ശ്രേഷ്ഠരോട് സ്‌നേഹം പ്രകടിപ്പിക്കുക

Posted on: January 5, 2016 8:35 pm | Last updated: January 5, 2016 at 8:35 pm
SHARE
ഐ സി എഫ്, ആര്‍ എസ് സി നാഷനല്‍ പെയിന്റ് യൂണിറ്റ് മീലാദ് പരിപാടിയില്‍  അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സംസാരിക്കുന്നു
ഐ സി എഫ്, ആര്‍ എസ് സി നാഷനല്‍ പെയിന്റ് യൂണിറ്റ് മീലാദ് പരിപാടിയില്‍
അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സംസാരിക്കുന്നു

ദുബൈ: പ്രവാചക ശ്രേഷ്ഠരെ സ്‌നേഹിക്കുകയും അവിടന്ന് കാണിച്ച് തന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യണമെന്ന് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ഉദ്‌ബോധിപ്പിച്ചു. ഐ സി എഫ്, ആര്‍ എസ് സി നാഷനല്‍ പെയിന്റ് യൂണിറ്റ് ഫാമിലി പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീലാദ് പരിപാടിയില്‍ ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹയ്യ് അഹ്‌സനി അധ്യക്ഷം വഹിച്ചു. പി സി കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ സഖാഫി, പി കെ സി മുഹമ്മദ് സഖാഫി, അബ്ദുല്‍ ഹക്കീം, ജഅ്ഫര്‍ ബാഖവി, മുനീര്‍ സഖാഫി, മൂസ കിണാശ്ശേരി, സി കെ എം ഷാനിദ് തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ മത്സരങ്ങള്‍, മീലാദ് സെമിനാര്‍, നഅ്‌തേ ശരീഫ്, ദഫ് പ്രോഗ്രാം, മൗലിദ് പാരായണം, ബുര്‍ദാ ആലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു.