തിരുനബി സന്ദേശം ജീവിതത്തില്‍ പകര്‍ത്തുക: പേരോട്

Posted on: January 5, 2016 8:27 pm | Last updated: January 5, 2016 at 8:27 pm
SHARE
ഐ സി എഫ് റാശിദിയ്യയില്‍ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍  പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു
ഐ സി എഫ് റാശിദിയ്യയില്‍ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തുന്നു

ദുബൈ: അജ്ഞയുടെ അധമ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജനസമൂഹങ്ങളെ ദൈവികസന്ദേശത്തിന്റെ പ്രഘോഷണം വഴി ഉദ്ബുദ്ധരാക്കുവാനും, വിശ്വാസത്തിലും ജീവിതവിശുദ്ധിയിലും മഹത്തരമായ വിധാനത്തിലേക്കുയര്‍ത്തുവാനും കഠിനപ്രയത്‌നം നടത്തിയ ത്യാഗിവര്യനായിരുന്നു മുഹമ്മദ് നബി (സ) യെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഐ സി എഫ് റാഷിദിയ്യയില്‍ സംഘടിപ്പിച്ച മീലാദ് സംഗമത്തില്‍ തിരുനബി സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ പേരില്‍ നിരന്തരം പീഡനങ്ങളനുഭവിച്ച പ്രവാചകനാണ് മുഹമ്മദ് നബി. യുക്തിഭദ്രമായ ദൈവികനിര്‍ദേശങ്ങളെ പ്രയോഗവല്‍കരിക്കുകവഴി പ്രയാസങ്ങളെയെല്ലാം ആത്യന്തികമായ പ്രബോധന വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാന്‍ മുഹമ്മദ് നബിക്ക് കഴിഞ്ഞതാണ് അവിടുത്തെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ടി പി അലി മദനി അധ്യക്ഷത വഹിച്ചു.
ആസിഫ് മൗലവി പുതിയങ്ങാടി, നൗഷാദ് സഖാഫി മുണ്ടക്കുറ്റി, മുഹമ്മദ് കുഞ്ഞി ഹാജി പെരുമ്പ, മഹ്മൂദ് ഹാജി അണ്ടോണ, ബഷീര്‍ മുസ്‌ലിയാര്‍, കെ എ യഹ്‌യ സഖാഫി ആലപ്പുഴ, മുസ്തഫ സഖാഫി എന്നിവര്‍ സംബന്ധിച്ചു. മൗലിദ് പാരായണം, അന്ന ദാനം എന്നിവയും മീലാദ് സംഗമത്തോടനുബന്ധിച്ച് നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here