Connect with us

Gulf

ദുബൈയില്‍ ടൈപിംഗ് സേവനങ്ങള്‍ ഇനി മുതല്‍ 'സ്മാര്‍ട്'

Published

|

Last Updated

ദുബൈ: ദുബൈയെ ലോകത്തിലെ ഏറ്റവും സാങ്കേതികത്തികവുള്ളതും സന്തോഷകരവുമായ നഗരമാക്കി മാറ്റാനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ വീക്ഷണത്തിനു പിന്തുണയുമായി ദുബൈയിലെ പ്രഥമ “സ്മാര്‍ട്” ഐ ഡി കാര്‍ഡ് ടൈപിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ നൂതന സാങ്കേതിക വിദ്യയിലൂടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ദുബൈ സര്‍ക്കാരിന്റെ ടൈപിംഗ് സെന്ററുകള്‍ക്കുള്ള ഉത്തരവ് അനുസരിച്ച് തുടങ്ങിയ ആദ്യ സെന്ററില്‍ എമിറേറ്റ്‌സ് ഐ ഡി സേവനങ്ങള്‍ക്ക് പുറമെ പ്രവാസികള്‍ക്കും തൊഴില്‍ സംരംഭകര്‍ക്കുമുള്ള മറ്റു സര്‍ക്കാര്‍ സേവനങ്ങളും ലഭിക്കുമെന്ന് എം ഡി ഇസ്മായില്‍ ഇബ്‌റാഹിം പറഞ്ഞു. ഐ ഡി കാര്‍ഡ് ടൈപ്പിംഗ് സെന്ററിന്റെ 800432273 (800 കഉഇഅഞഉ) എന്ന സൗജന്യ നമ്പറില്‍ എല്ലാ സേവനങ്ങളും ലഭ്യമാണ്. കൂടാതെ പ്രവാസികളില്‍നിന്നും തൊഴില്‍ സംരംഭകരില്‍ നിന്നും അവരുടെ സ്ഥലങ്ങളില്‍ ചെന്ന് നേരിട്ട് രേഖകള്‍ സ്വീകരിക്കുകയും തിരിച്ച് നല്‍കുകയും ചെയ്യുന്ന സേവനവും ലഭിക്കുമെന്നും ഇസ്മായില്‍ ഇബ്‌റാഹീം പറഞ്ഞു. വിവിധ വകുപ്പുകളില്‍ പോയി സമയ നഷ്ടം ഉണ്ടാക്കാതെ പ്രവാസികള്‍ക്കും തൊഴില്‍ സംരംഭകര്‍ക്കുമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ഈ സെന്ററിന്റെ പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest