മൈക്രോസോഫ്റ്റ് സി ഇ ഒ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചു

Posted on: January 5, 2016 8:06 pm | Last updated: January 7, 2016 at 9:05 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദില്ലക്ക് പുസ്തകം നല്‍കുന്നു
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദില്ലക്ക് പുസ്തകം നല്‍കുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനെ മൈക്രോ സോഫ്റ്റ് സി ഇ ഒ സത്യ നാദില്ല സന്ദര്‍ശിച്ചു.
യു എ ഇ നടപ്പാക്കുന്ന സ്മാര്‍ട് പദ്ധതികളെ സത്യ നാദില്ല പ്രശംസിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശപ്രകാരം 2014ല്‍ ആരംഭിച്ച ദേശീയ നൂതനാശയ പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി എന്നിവര്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here