Connect with us

International

അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. കോണ്‍സുലേറ്റ് സ്ഥിതിചെയ്യുന്ന ജലാലാബാദ് നഗരത്തിന് 400 മീറ്റര്‍ അകെലെയാണ് സ്‌ഫോടനമുണ്ടായത്. മസാറെ ഷരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഭീകരാക്രമണം നടന്ന് രണ്ട് ദിവസത്തിനകം മറ്റൊരു കോണ്‍സുലേറ്റ് കൂടി ആക്രമിക്കപ്പെടുന്നത്. എന്നാല്‍ സ്‌ഫോടനം ഇന്ത്യന്‍ കോണ്‍സുലേറ്റ് ലക്ഷ്യമിട്ടല്ലെന്ന് ഡല്‍ഹി വൃത്തങ്ങള്‍ പറഞ്ഞു.

സ്‌ഫോടനം നടന്നതിന് തൊട്ടടുത്താണ് പാക്കിസ്ഥാന്‍ കോണ്‍സല്‍ ജനറലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇത് ലക്ഷ്യമിട്ടാവാം സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest