ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്ത് മോഡിക്ക് നവാസ് ശരീഫിന്റെ കോള്‍

Posted on: January 5, 2016 6:03 pm | Last updated: January 6, 2016 at 10:32 am
SHARE

modi-nawaz-ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യക്ക് സര്‍വപിന്തുണയും വാഗ്ദാനം ചെയ്യുന്നതായി നവാസ് ശരീഫ് പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് മോഡി ഷരീഫിനോട് ആവശ്യപ്പെട്ടു. ഉച്ചക്ക് മൂന്നരക്ക് ശ്രീലങ്കയില്‍ നിന്നാണ് ശരീഫ് മോഡിയെ വിളിച്ചത്.