Connect with us

Kerala

വെള്ളാപ്പള്ളി ബിജെപി-കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരന്‍: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ബിജെപി-കോണ്‍ഗ്രസ് ബന്ധത്തിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതുകൊണ്ടാണ് വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ രാജന്‍ബാബു പോയിട്ടും യുഡിഎഫ് നടപടിയെടുക്കാത്തത്. മുഖ്യമന്ത്രിയാണ് രാജന്‍ബാബുവിനെ സംരക്ഷിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

സിപിഎമ്മിന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഒരു കാലത്തും സിപിഎം ആര്‍എസ്എസുമായി വോട്ട് കച്ചവടം നടത്തിയിട്ടില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അങ്ങനെ ചെയ്തിട്ടില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Latest