Connect with us

Ongoing News

ചരിത്രം രചിച്ച് പ്രണവ് ധനവാഡെയ്ക്ക് ഒരിന്നിങ്‌സില്‍ ആയിരം റണ്‍സ്

Published

|

Last Updated

മുംബൈ: ക്രിക്കറ്റ് ചരിത്രത്തില്‍ ഐതിഹാസിക ഇന്നിങ്‌സുമായി മുംബൈ സ്വദേശി പ്രണവ് ധനവാഡെ. ഒരു ഇന്നിങ്‌സില്‍ 1000 റണ്‍സ് പിന്നിട്ട് കുതിക്കുകയാണ് ഈ 15 കാരന്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റിലാണ് ധനവാഡെയുടെ അത്ഭുത പ്രകടനം. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള റെക്കോര്‍ഡാണ് ധന്‍വാഡെ കെ സി ഗാന്ധി സ്‌കൂളിനെതിരായ മത്സരത്തില്‍ തകര്‍ത്തത്.

320 പന്തിലാണ് ധനവാഡെ 1000 പിന്നിട്ടത്. 59 സിക്‌സറും 129 ഫോറും ധന്‍വാഡെ അടിച്ചു. ടീമിന്റെ സ്‌കോര്‍ ഇതിനകം 1400 കടന്നിട്ടുണ്ട്. ഇംഗ്ലീഷുകാരനായ കോളിന്‍സ് 1899ല്‍ നേടിയ 628 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കാര്‍ഡ്. ഹാരിഷ് ഷീല്‍ഡ് കപ്പില്‍ 546 റണ്‍സെടുത്ത പൃഥ്വി ഷായുടേതാണ് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉര്‍ന്ന സ്‌കോര്‍. കല്യണ്‍ സ്വദേശിയായ പ്രണവ് ധനവാഡെയുടെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറാണ്.

Latest