വീരമൃത്യു വരിച്ച നിരഞ്ജനെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്: പ്രതി പിടിയില്‍

Posted on: January 5, 2016 1:50 pm | Last updated: January 5, 2016 at 1:50 pm

anwar-sadhiqqമലപ്പുറം: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ വീട്ടില്‍ അന്‍വറിനെയാണ് പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ ഒന്നരയോടെ മലപ്പും കോടൂരിലെ വീട്ടില്‍ നിന്ന് കോഴിക്കോട് ചേവായൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഒരു മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്‍ എന്ന വ്യാജേനയാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് മാധ്യമസ്ഥാപനം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റേഷന്‍ കടയില്‍ ജോലി ചെയ്യുന്നയാളാണ് അന്‍വര്‍. എഴുതുന്ന കാര്യങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കാനാണ് ഫെയ്‌സ്ബുക്കില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന് ചേര്‍ത്തതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.