Connect with us

National

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നിന്ന് പ്രധാനമന്ത്രി പാഠം പഠിക്കണമെന്ന് ശിവസേന

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നിന്ന് പ്രധാനമന്ത്രി പാഠം ഉള്‍ക്കൊള്ളണമെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ ഉപദേശം. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനെ വിശ്വാസത്തിലെടുക്കരുത്. നമ്മുടെ അതിര്‍ത്തി സുരക്ഷിതമല്ലെന്നാണ് ആക്രമണം തെളിയിക്കുന്നതെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.

ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനാണ് മോദിയുടെ ശ്രമം. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. ശരീഫുമായുള്ള കൂടിക്കാഴ്ച്ചയുടെ ഫലമായി ഏഴ് ജവാന്‍മാരുടെ ജീവന്‍ ബലി കഴിക്കേണ്ടിവന്നു. ഇന്ത്യയുടെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണുകഴിഞ്ഞു. ഇന്ത്യയുടെ ആത്മാഭിമാനത്തെ പാകിസ്താന്‍ മുറിപ്പെടുത്തിയെന്നും സാമ്‌ന പറയുന്നു.

---- facebook comment plugin here -----

Latest