നഗരത്തില്‍ അനധികൃത കൈയേറ്റങ്ങളില്ല: എം ഹംസ

Posted on: January 5, 2016 4:00 am | Last updated: January 5, 2016 at 12:01 pm
SHARE

ഒറ്റപ്പാലം: നഗരത്തില്‍ എവിടെയും അനധികൃത കൈയേറ്റങ്ങളില്ലെന്ന് എം ഹംസ എം എല്‍ എ താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. അനധികൃത കെട്ടിടങ്ങളുടെ പൊളിക്കല്‍ തുടരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു. പരാതി ലഭിക്കുകയാണെങ്കില്‍ പരിഗണിച്ച് നടപടിയെടുക്കാമെന്നും എം എല്‍ എ പറഞ്ഞു. ക്ഷേത്രങ്ങളിലും മറ്റും മോഷണം പെരുകുന്ന സാഹചര്യത്തില്‍ ടെമ്പിള്‍ സ്‌ക്വാഡ് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിലെ പട്രോളിംഗ് നടക്കാത്തത് വാഹന സൗകര്യമില്ലാത്തതിനാലാണെന്ന് പൊലീസ് അറിയിച്ചു. താലൂക്കാശുപത്രിയില്‍ പനി, ചുമ, ജലദോഷം തുടങ്ങിയ ചെറിയ രോഗങ്ങള്‍ക്ക് പോലും മരുന്നില്ലെന്ന് വികസന സമിതിയില്‍ ആരോപണമുയര്‍ന്നു. താലൂക്കാശുപത്രിയിലെ തസ്തിക വിന്യാസം കൂട്ടി കഴിഞ്ഞാല്‍ ജില്ലാശുപത്രി പദവി ലഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ക്ക് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പി ഡബ്ലിയു ഡി റോഡിന്റെ വീതി കൂടിയ സ്ഥലങ്ങളുടെ സര്‍വെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ ഇയെ ചുമതലപ്പെടുത്തി. എം ഹംസ എം എല്‍ എ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here