ആലത്തൂര്‍, കോങ്ങാട്, പട്ടാമ്പി, കൊപ്പം സോണുകളില്‍ പുതിയ സാരഥികളായി

Posted on: January 5, 2016 4:57 am | Last updated: January 5, 2016 at 11:59 am
SHARE

ആലത്തൂര്‍: കേരള മുസ്‌ലിം ജമാഅത്ത് ആലത്തൂര്‍ സോണ്‍ ഭാരവാഹികള്‍. കെ എസ് തങ്ങള്‍ പഴമ്പാലക്കോട് (പ്രസി.), അഹ്മദ് കബീര്‍ അന്‍വരി (ജന. സെക്ര.), മാനുട്ടി സാഹിബ് അത്തിപ്പൊറ്റ(ഫിനാ. സെക്ര.), സുബൈര്‍ മുസ്‌ലിയാര്‍, കെ സി മുത്വലിഫ് പഴമ്പാലക്കോട്, അസീസ് അണക്കപ്പാറ, ഇസ്മാഈല്‍ ബിസ്മില്ല നഗര്‍ (വൈ. പ്രസി.), അബ്ദുല്‍ കരീം തെക്കേപ്പൊറ്റ, ഹക്കീം പുതുക്കോട്, മുസ്ത്വഫ മാസ്റ്റര്‍, കാസിം കാരമല (ജോ. സെക്ര.), എസ് വൈ എസ് ഭാരവാഹികള്‍. പി എം കെ തങ്ങള്‍( പ്രസി.), അബ്ദുര്‍റശീദ് അല്‍ഹസനി (ജന. സെക്ര.), ഇബ്‌റാഹിം അശ്‌റഫി ( ഫിനാ. സെക്ര.), ശംസുദ്ദീന്‍ സഖാഫി, നസീര്‍ സഖാഫി, അക്ബര്‍ അലി സഖാഫി, ഹനീഫ ഫൈസി (വൈ. പ്രസി.), റശീദ് മാസ്റ്റര്‍ പുതുക്കോട്, റശീദ് എരിമയൂര്‍, റശീദ് ബിസമില്ല നഗര്‍, ഖിള്ര്‍ തെക്കുമണ്ണ് (ജോ. സെക്ര.).
പുനഃസംഘടന യോഗം മൊയ്തീന്‍കുട്ടി അല്‍ഹസനി വിളയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റഫീഫ് ചുണ്ടക്കാട് സ്വാഗതവും റശീദ് അല്‍ഹസനി നന്ദിയും പറഞ്ഞു.
കോങ്ങാട്: സോണ്‍ എസ് വൈ എസ് ഭാരവാഹികള്‍. ശൗക്കത്ത് ഹാജി മുറവന്‍ഞ്ചേരി (പ്രസി.), മുഹമ്മദലി ആലങ്ങാട് (ജന. സെക്ര.), അബ്ദുല്‍ അസീസ് അമാനി (ഫിനാ. സെക്ര.), വൈസ് പ്രസിഡന്റുമാര്‍- ഹസന്‍ സഖാഫി (സംഘടന), വഹാബ് സഖാഫി (അഡ്മിനിസ്‌ട്രേഷന്‍), അബ്ദുസ്സലാം മുസ്‌ലിയാര്‍ കാരക്കുന്ന് (ദഅ്‌വ) ത്വാഹ ശെരീഫ് വാഴമ്പുറം (ക്ഷേമ കാര്യം), വീരാന്‍ കടമ്പഴിപ്പുറം (സംഘടന സെക്ര.) സ്വാദിഖ് വാക്കടപ്പുറം (അഡ്മിസ്‌ട്രേഷന്‍ സെക്ര.), ശെരീഫ് അമാനി (ദഅ്‌വ സെക്ര.), ജബ്ബാര്‍ മുഹമ്മദ് (ക്ഷേമകാര്യം സെക്ര.). മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍- സൈതലവി കൊട്ടശേരി( പ്രസി.), മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വലിയട്ട( ജന. സെക്ര.), ഹംസ ഹാജി പാറശേരി( ഫിനാ. സെക്ര.), വൈ. പ്രസിഡന്റുമാര്‍: കുഞ്ഞുമോന്‍ ഹാജി കോങ്ങാട്( സംഘടന), കബീര്‍ മുസ്‌ലിയാര്‍ കൊട്ടശേരി( അഡ്മിനി.), മുസ്ത്വഫ കടമ്പടിപ്പുറം (ക്ഷേമകാര്യം), മുഹമ്മദ് ഹാജി കാരക്കുന്ന്( ദഅ്‌വ), സെക്രട്ടറിമാര്‍: യൂസഫ് ഉമ്മനഴി (സംഘടന), ഉമര്‍ മുസ്‌ലിയാര്‍ (ദഅ്‌വ), റഫീഖ് കോങ്ങാട്( അഡ്മിനി.), ടി പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ഉമ്മനഴി (ക്ഷേമകാര്യം). യോഗത്തില്‍ കെ ഉണ്ണീന്‍കുട്ടി സഖാഫി, അബൂബക്കര്‍ അവണക്കുന്ന് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുസ്സലാം സഖാഫി, ടി പി എം കുട്ടി മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഹസന്‍സഖാഫി അധ്യക്ഷത വഹിച്ചു. ശൗക്കത്ത് ഹാജി സ്വാഗതവും മുഹമ്മദലി ആലങ്ങാട് നന്ദിയും പറഞ്ഞു.
പട്ടാമ്പി: ‘ധര്‍മപതാകയേന്തുക’ പ്രമേയത്തില്‍ നടന്ന പട്ടാമ്പി സോണ്‍ എസ് വൈ എസ് -മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സമാപിച്ചു. എസ് വൈ എസ് ജില്ലാ ട്രഷറര്‍ പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസി. എന്‍ കെ സിറാജുദ്ദീന്‍ ഫൈസി വിഷയാവതരണം നടത്തി. റിട്ടേണിംഗ് ഓഫീസര്‍മാരായ മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് കൗണ്‍സിലുകള്‍ക്ക് നേതൃത്വം നല്‍കി.എസ് എസ് എഫ് സംസ്ഥാന ട്രഷ. ഉമര്‍ ഓങ്ങല്ലൂര്‍, സിദ്ദീഖ് മാസ്റ്റര്‍, ഉമര്‍ ലത്വീഫി, അബ്ദുസത്താര്‍ അഹ്‌സനി, സിദ്ദീഖ് മുസ്‌ലിയാര്‍ പ്രസംഗിച്ചു.
മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍: സൈതുപ്പ ഹാജി (പ്രസി.), ഉമര്‍ ലത്വീഫി (ജന. സെക്ര.), മുഹമ്മദ് കുട്ടി ഹാജി കുറുവട്ടൂര്‍( ഫിനാ. സെക്ര.), എസ് വൈ എസ് ഭാരവാഹികള്‍: മുഹമ്മദലി സഅദി (പ്രസി.), സിദ്ദീഖ് മുസ്‌ലിയാര്‍ ഓങ്ങല്ലൂര്‍ (ജന. സെക്ര.), അബ്ദുല്‍ സത്താര്‍ അഹ് സനി ( ഫിനാ. സെക്ര.)

കൊപ്പം: എസ് വൈ എസ് കൊപ്പം സോണ്‍ മുസ്‌ലിം ജമാഅത്ത് രൂപവത്ക്കരണവും എസ് വൈ എസ് സോണ്‍ പുനസംഘടനയും നടന്നു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ മൊയ്തീന്‍ കുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. അലിയാര്‍ അല്‍ഹസനി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ അബൂബക്കര്‍ ബാഖവി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സുലൈമാന്‍ ചുണ്ടമ്പറ്റ, അലിയാര്‍ മാസ്റ്റര്‍ അമ്പലപ്പാറ, ഉമര്‍ മദനി വിളയൂര്‍, യൂസുഫ് സഖാഫി, ഇസ്മാഈല്‍ ഹാജി, സഈദ് കൈപ്പുറം, ഉസ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ ബാഹസന്‍, സി എ ഖാദര്‍, മുഹമ്മദ് കുട്ടി അന്‍വരി, ഉമര്‍ അല്‍ഹസനി പ്രസംഗിച്ചു. എസ് വൈ എസ് ഭാരവാഹികള്‍: മൊയ്തീന്‍കുട്ടി അല്‍ഹസനി (പ്രസി.), സി അലിയാര്‍ അഹ്‌സനി (ജന. സെക്ര.), ഹാഫിള് ഉസ്മാന്‍ വിളയൂര്‍ (ഫിനാ. സെക്ര.), വൈ. പ്രസിഡന്റുമാര്‍- ബശീര്‍ റഹ്മാനി തെക്കുമല (സംഘടന കാര്യം), പി എം മുസ്ത്വഫ മുസ്‌ലിയാര്‍ (അഡ്മിനി.), സയ്യിദ് ത്വാഹാ ബാഹസന്‍ (ദഅ്‌വ), പി ഉമര്‍ അല്‍ഹസനി (വെല്‍ഫെയര്‍), ജോ. സെക്രട്ടറിമാര്‍- സി എ ഖാദര്‍( അഡ്മിനി.), നൗശാദ് സഖാഫി( സംഘടന കാര്യം), യഅ്ഖൂബ് പൈലിപ്പുറം (ദഅ്‌വ), സമദ് അന്‍സാര്‍ നഗര്‍ ( വെല്‍ഫെയര്‍). മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍: മുഹമ്മദ് കുട്ടി അന്‍വരി (പ്രസി.), ഇ അബൂബക്കര്‍ ബാഖവി (ജന. സെക്ര.), ഇസ്മാഈല്‍ ഹാജി പൈലിപ്പുറം (ഫിനാ. സെക്ര.).

LEAVE A REPLY

Please enter your comment!
Please enter your name here