എ ബി ബര്‍ദന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനം

Posted on: January 5, 2016 11:49 am | Last updated: January 5, 2016 at 11:49 am
SHARE

കോഴിക്കോട്: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ ദേശീയ സെക്രട്ടറിയുമായ എ ബി ബര്‍ദന്റെ നിര്യാണത്തില്‍ നാടെങ്ങും അനുശോചനം. കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മേയര്‍ വി കെ സി മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു. നിസ്വവര്‍ഗത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു എ ബി ബര്‍ദനെന്ന് അദ്ദേഹം അനുസ്മരിച്ചു.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഐ വി ശശാങ്കന്‍, കോഴിക്കോട് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനതാദള്‍ എസ് നേതാവ് അഡ്വ. എം കെ പ്രേംനാഥ്, എന്‍ സി പി സംസ്ഥാന സെക്രട്ടറി പ്രൊഫ. ജോബ് കാട്ടൂര്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി കെ പി രാജന്‍, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി പി ഗവാസ്, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി സി പി ഹമീദ്, ബി ജെ പി ജില്ലാ സെക്രട്ടറി ബി കെ പ്രേമന്‍, ജനാധിപത്യവേദി ജില്ലാ കണ്‍വീനര്‍ കെ പി ചന്ദ്രന്‍ സംസാരിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ജി പങ്കജാക്ഷന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
യോഗത്തിന് മുന്നോടിയായി കോഴിക്കോട് മുതലക്കുളത്തുനിന്നും ആരംഭിച്ച മൗനജാഥക്ക് എം കെ എം കുട്ടി, പി വി മാധവന്‍, അഹമ്മദ്കുട്ടി കുന്നത്ത്, പി കെ നാസര്‍, എം മോഹനന്‍, കെ ദാമോദരന്‍ നേതൃത്വം നല്‍കി.