Connect with us

Ongoing News

അരനൂറ്റാണ്ടിന്റെ ഇന്നിംഗ്‌സ് ലക്ഷ്മണിന്റേത്

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ അരനൂറ്റാണ്ടിലെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സായി വി വി എസ് ലക്ഷ്മണിന്റെ ഈഡന്‍ഗാര്‍ഡനിലെ ബാറ്റിംഗ് പ്രകടനത്തെ തിരഞ്ഞെടുത്തു. ഇന്നിംഗ്‌സ് തോല്‍വിയിലേക്കു നീങ്ങിയ ഇന്ത്യയെ രക്ഷിക്കാനായി ദ്രാവിഡിനൊപ്പം ക്രീസില്‍ നങ്കൂരമിട്ട ലക്ഷ്മണ്‍ 281 റണ്‍സാണ് അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്.

ആസ്‌ത്രേലിയക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് ഫോളോഓണ്‍ വഴങ്ങിയശേഷമായിരുന്നു ലക്ഷ്മണിന്റെ ഐതിഹാസിക ബാറ്റിംഗ്. ഇഎസ്പിഎന്നിന്റെ ക്രിക്കറ്റ് മാഗസിനിലാണ് ലക്ഷ്മണിന്റെത് മികച്ച ടെസ്റ്റ് പ്രകടനമായി തിരഞ്ഞെടുത്തത്. എല്ലാ ടെസ്റ്റ് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് മികച്ച പ്രകടനം തിരഞ്ഞെടുത്തത്. ഗ്രെഗ് ചാപ്പല്‍, ടോണി കോസിയര്‍, ജോണ്‍ റൈറ്റ്, മാര്‍ക് നികോളാസ്, സഞ്ജയ് മഞ്ജരേക്കര്‍, മൈക് സെല്‍വെ, റമീസ് രാജ, ഉസ്മാന്‍ സമിയുദ്ദീന്‍, ഗീഡന്‍ ഹൈ, സ്‌കില്‍ഡ് ബെറി എന്നിവരാണ് കമ്മറ്റിയിലുള്ളത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം 376 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ലക്ഷ്മണിനായി. 180 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് ഈഡനില്‍ അടിച്ചുകൂട്ടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 171 റണ്‍സില്‍ 59 റണ്‍സും ലക്ഷ്മണിന്റെ ബാറ്റില്‍നിന്നായിരുന്നു.