പെയ്‌സ് ക്ഷണിച്ചു, ബൊപണ്ണ നിരസിച്ചു !

Posted on: January 5, 2016 2:55 am | Last updated: January 5, 2016 at 10:00 am

paes and bopannaചെന്നൈ: ഒളിമ്പിക് വര്‍ഷമായതിനാല്‍ അതിന് മുന്നോടിയായുള്ള ടെന്നീസ് ഡബിള്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഒരുമിച്ച് കളിക്കാനുള്ള ലിയാണ്ടര്‍ പെയ്‌സിന്റെ ക്ഷണം രോഹന്‍ബൊപണ്ണ നിരസിച്ചു. പെയ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി ഡബിള്‍സില്‍ കൂടുതല്‍ ഒത്തൊരുമയോടെ കളിക്കുന്നതിന് വേണ്ടിയാണ് താന്‍ ബൊപണ്ണയെ പുതുസീസണില്‍ പങ്കാളിയാകാന്‍ ക്ഷണിച്ചത്. എന്നാല്‍, ഫ്‌ളോറിന്‍ മെര്‍ഗിയക്കൊപ്പം കളിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ബൊപണ്ണ മറുപടി നല്‍കി – പെയ്‌സ് പറഞ്ഞു.
കഴിഞ്ഞ സീസണില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്ന് മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ പെയ്‌സ് റിയോ ഒളിമ്പിക്‌സില്‍ സാനിയ മിര്‍സക്കൊപ്പം സ്വര്‍ണം നേടാമെന്ന പ്രതീക്ഷയിലാണ്.