Connect with us

National

ക്രൈസ്തവരെ ലക്ഷ്യമിട്ട് ഈസായി മഞ്ചുമായി ആര്‍ എസ് എസ്

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിസ്തുമത വിശ്വാസികളെ സംഘടനോടടുപ്പിക്കാന്‍ ആര്‍ എസ് എസ് ഈസായി മഞ്ച് രൂപവത്കരിക്കുന്നു. ഇതിനായി ആര്‍ എസ് എസ് നേതാക്കള്‍ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ആര്‍ എസ് എസ് നേരത്തെ മുസ്‌ലിം രാഷ്ട്രീയ മഞ്ച് രൂവത്കരിച്ചിരുന്നു. ഇതിന് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സമാനമായ മറ്റൊരു സംഘടനയുണ്ടാക്കാന്‍ ആര്‍ എസ് എസ് നീക്കം നടത്തുന്നത്.
കഴിഞ്ഞ മാസം 17ന് ക്രൈസ്തവ നേതാക്കളുമായി ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ആര്‍ എസ് എസ് പ്രചാരക് ഇന്ദ്രേഷ് കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. യോഗത്തില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ആര്‍ച്ച് ബിഷപ്പുമാരും 50 ഓളം ബിഷപ്പുമാരും പങ്കെടുത്തുവെന്നാണ് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇന്ദ്രേഷ് കുമാറായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് ചിന്മയാനന്ദ സ്വാമിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

---- facebook comment plugin here -----

Latest