ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികള്‍ കാര്‍ വില വര്‍ധിപ്പിച്ചു

Posted on: January 4, 2016 7:57 pm | Last updated: January 4, 2016 at 7:57 pm
SHARE

toyota_1ന്യൂഡല്‍ഹി: ടൊയോട്ട, സ്‌കോഡ, ടാറ്റ കമ്പനികളുടെ കാറുകള്‍ക്ക് വില കൂടി. 33000 രൂപയുടെ വരെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മാരുതി, ഹ്യുണ്ടായി, റെനോള്‍ട്ട്, നിസ്സാന്‍, ഹോണ്ട, ബെന്‍സ്, ബിഎംഡബ്ല്യൂ തുടങ്ങിയ കമ്പനികളും ഈ മാസം കാര്‍ വില ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ടൊയോട്ട ഇന്നോവക്ക് 14,000 രൂപയും എറ്റിയോസ് ലിവക്ക് 7500 രൂപയും കാംറിക്ക് 31,500 രൂപയും കൊരോള ഡീസലിന് 29000 രൂപയുമാണ് ഉയര്‍ത്തിയത്. ടാറ്റയുടെ കാറുകള്‍ക്ക് 20,000 രൂപയുടെ വരെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

സ്‌കോഡ വാഹനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ വില ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. സ്‌കോഡ റാപിഡ് പെട്രോളിന് 15000 രൂപയും ഒക്‌ടോവിയ പെട്രോളിന് 33000 രൂപയുമാണ് ഉയര്‍ത്തിയത്.

അതേസമയം, വിലര്‍ധനവ് കമ്പനികള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.