വര്‍ഗീയതയ്‌ക്കെതിരെ കോണ്‍ഗ്രസിന്റേത് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട്: വി എം സുധീരന്‍

Posted on: January 4, 2016 11:43 am | Last updated: January 4, 2016 at 11:44 am
SHARE

sudheeranകാസര്‍കോട്: കോണ്‍ഗ്രസിന്റേത് വര്‍ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ജെഡിയു ഉന്നയിച്ച പരാതികളില്‍ പരിഹാരം ഉണ്ടാക്കും. യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടു അദ്ദേഹം പറഞ്ഞു.

പിണറായിയും വീരേന്ദ്രകുമാറും വേദി പങ്കിട്ടതില്‍ കുഴപ്പമില്ലെന്നും സുധീരന്‍ പറഞ്ഞു. വീരേന്ദ്രകുമാറിനെ ആക്ഷേപിച്ച പിണറായി ശൈലി മാറ്റുന്നതില്‍ സന്തോഷമേയുള്ളൂ. പിണറായി ഇപ്പോള്‍ തെറ്റുകള്‍ തിരുത്തുകയാണെന്നും സുധീരന്‍ പറഞ്ഞു.