Connect with us

Organisation

എസ് വൈ എസ് മീലാദ് സമ്മേളനംപ്രൗഢമായി

Published

|

Last Updated

കൂറ്റനാട് : സ്‌നേഹറസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ എസ്എസ്എഫ് കക്കാട്ടിരി യൂണിറ്റ് സംഘടിപ്പിച്ച മീലാദ് സമ്മേളനം എസ്‌വൈഎസ് തൃത്താല സോണ്‍ പ്രസിഡന്റ് അബ്ദുറസാഖ് സഅദി ആലൂര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പിവി ഉമര്‍ സാഹിബ് അദ്യക്ഷത വഹിച്ചു.
മൗലിദ് പാരായണം, ബുര്‍ദ്ദ ആസ്വാദനം, മദ്ഹുറസൂല്‍ പ്രഭാഷണം, ദഫ് പ്രോഗ്രാം എന്നിവ നടന്നു. സയ്യിദ് അലി അബ്ബാസ് ജിഫ്രി തങ്ങള്‍ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി.
സയ്യിദ് അബ്ദുറഹൂഫ് തങ്ങള്‍ ബുര്‍ദ്ദ ആലാപനത്തിനു നേതൃത്വം നല്‍കി. സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. അബ്ദുള്‍ കബീര്‍ അഹ്‌സനി, ഹാഫിള് സഈദ് അഹ്‌സനി, ജഅ്ഫര്‍ സഖാഫി, മുസ്തഫ ലത്വീഫി, ലത്വീഫ് ബദ്രി, അബ്ദുന്നസീര്‍ സലഫി, ബഷീര്‍ കൂറ്റനാട്, ഇവി നിസാര്‍ കക്കാട്ടിരി സംസാരിച്ചു. ഇ വ ി ജഅ്ഫര്‍ സ്വാഗതവും, സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.