Connect with us

Organisation

വിഘടിതരുടെ വിമര്‍ശവും, നിഷേധവും മീലാദ് സമ്മേളനം ജനകീയമാക്കി

Published

|

Last Updated

കൂറ്റനാട് : എസ്എസ്എഫ് കക്കാട്ടിരി യൂണിറ്റ് നടത്തിയ മീലാദ് സമ്മേളനം ജനകീയവും വന്‍ വിജയവുമായി. സംഘാടകര്‍ കക്കാട്ടിരിയില്‍ മീലാദ് സമ്മേളനം നടത്തല്‍ തീരുമാനിച്ചതു മുതല്‍ അതിനെതിരെ വിമര്‍ശനവും, ഭീഷണിയുമായി മഹല്ലില്‍ പ്രചരണം നടത്തിയ വിഘടിതര്‍ക്കെതിരായ പൊതുജന വികാരമാണ് മീലാദ് സമ്മേളനത്തെ ജനകീയമാക്കിയത്. പൊതു സ്ഥലത്ത് പരിപാടി നടത്തുന്നതിനേയും, സൗകര്യം ചെയ്യുന്നതിനേയും പല നിലക്കും തടഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യ വെക്തി സമ്മേളനത്തിനുവേണ്ട സ്ഥലസൗകര്യം നല്‍കുകയും, മറ്റു പല വ്യക്തികളും തങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ചു അതിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തതും പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രചോദനമായി. അസര്‍ നിസ്‌കാരാനന്ദരം സയ്യിദ് അലി അബ്ബാസ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായ മീലാദ് സമ്മേളനത്തില്‍ മഹല്ലിലെ സ്ത്രീകളും, കുട്ടികളും അടക്കം സമ്മേളന വേധി നിറഞ്ഞൊഴുകുകയായിരുന്നു. സുന്നീ പ്രവര്‍ത്തകരുടെ മഹല്ലിലെ കാരുണ്യ പ്രവര്‍ത്തനങ്ങളും, മറ്റു ജനകീയ ഇടപെടലുകളും നേരിട്ട് അനുഭവിച്ചറിയുന്ന നാട്ടുകാര്‍ ഇക്കാലമത്രയും അനുഭാവ നിലപാടിലാണ് കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ നേരിട്ടെത്തി സഹായിക്കാനും പ്രവര്‍ത്തകരെ കൈപിടിക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് സുന്നി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിഘടിതരുടെ വിമര്‍ശനങ്ങള്‍ മഹല്ലു കേന്ദ്രീകരിച്ചും മദ്രസ കേനന്ദ്രീകരിച്ചും നടത്തുന്ന അവസ്ഥയിലേക്കെത്തിയപ്പോള്‍.

Latest