Connect with us

Malappuram

സമസ്ത മലപ്പുറം ജില്ലാ പണ്ഡിത സംഗമം ജനുവരി 26ന്

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ജനുവരി 26 ന് മലപ്പുറത്ത് വിപുലമായ പണ്ഡിത സംഗമം നടത്താന്‍ സമസ്ത ജില്ലാ മുശാവറ യോഗം തീരുമാനിച്ചു. “”അഹ്കാമുല്‍ ജനാഇസ്”” എന്ന വിഷയത്തില്‍ നടക്കുന്ന പണ്ഡിത സംഗമത്തില്‍ ചര്‍ച്ചയും സംശയ നിവാരണവും നടക്കും. യോഗം കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. താനാളൂര്‍ അബ്ദു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, തെന്നല അബൂ ഹനീഫല്‍ ഫൈസി, ഒ കെ അബ്ദുല്‍ റശീദ് മുസ്‌ലിയാര്‍ പ്രസംഗിച്ചു. ജില്ലാ പണ്ഡിത സംഗമത്തിന്റെ ഭാഗമായി മലപ്പുറം വാദീസലാമില്‍ നടന്ന താലൂക്ക് ഭാരവാഹികളുടെയും സമിതിയുടെയും യോഗത്തില്‍ പണ്ഡിത സംഗമത്തിന്റെ വിജയത്തിന് സ്വാഗതസംഘ രൂപീകരണവും പദ്ധതിയാവിഷ്‌കരണവും നടന്നു. ജില്ലാ വൈ. പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി ടി മഹ്മൂദ് ഫൈസി, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, അലവി ദാരിമി ചെറുകുളം, കെ സി അബൂബക്കര്‍ ഫൈസി, വി പി എ റസാഖ് ഫൈസി മാണൂര്‍, അശ്‌റഫ് ബാഖവി അയിരൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, മുഹമ്മദ് കുട്ടി ഫൈസി നന്നമ്പ്ര, എം പി അബ്ദുല്‍ ഖാദിര്‍ ബാഖവി, എം കെ മുഹമ്മദ് ദാരിമി നിലമ്പൂര്‍, ബശീര്‍ അഹ്‌സനി വടശ്ശേരി, അബ്ദുല്‍ ലത്വീഫ് സഖാഫി മമ്പുറം, മുഹ്‌യദ്ദീന്‍ സഅദി കുഴിപ്പുറം, മജീദ് ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കി. അലവി സഖാഫി കൊളത്തൂര്‍ സ്വാഗതവും ഇബ്‌റാഹീം ബാഖവി മേല്‍മുറി നന്ദിയും പറഞ്ഞു.

Latest