തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ മുസ്‌ലിംലീഗ് നേതൃ സംഗമം

Posted on: January 4, 2016 10:35 am | Last updated: January 4, 2016 at 10:35 am
SHARE

പെരിന്തല്‍മണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ പെരിന്തല്‍മണ്ണ പട്ടിക്കാടില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃ സംഗമം നടത്തി. വേങ്ങൂര്‍ എം ഇ എ എഞ്ചിനിയറിംഗ് കോളജില്‍ നടന്ന സംഗമം മണ്ഡലം തല നേതാക്കളുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകനങ്ങളും തുടര്‍ന്ന് മണ്ഡലം സെക്രട്ടറിമാരുടെ അവതരണത്തോടെയും സമാപിച്ചു. മണ്ഡലത്തിലെ വികസന കാര്യങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന ജാഥക്കുള്ള സ്വീകരണം, വി എം സുധീരന്‍ നയിക്കുന്ന ജാഥയുടെ സ്വീകരണവും ജില്ലയിലെ മുന്നണി ബന്ധവും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളും തെരഞ്ഞെടുപ്പിനെ നേരിടേണ്ട തന്ത്രങ്ങളുമാണ് ചര്‍ച്ച ചെയ്തത്. മന്ത്രി മഞ്ഞളാംകുഴി അലി സ്വാഗതം പറഞ്ഞു. പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എം പി. എം എല്‍ എമാരായ അബ്ദുസമദ് സമദാനി, അഡ്വ. എന്‍ ഷംസുദ്ധീന്‍, പി ഉബൈദുല്ല, ടി എ അഹമ്മദ് കബീര്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, അഡ്വ എം ഉമ്മര്‍, സി മമ്മുട്ടി, മമ്മുണ്ണി ഹാജി, നാലകത്ത് സൂപ്പി, ടി വി ഇബ്രാഹിം, സലിം കുരുവമ്പലം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എ പി ഉണ്ണികൃഷ്ണന്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here