കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ കേസെടുത്തു

Posted on: January 4, 2016 9:36 am | Last updated: January 4, 2016 at 11:03 am
SHARE

kodikkunnil

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. വസ്തു തര്‍ക്കം പരിഹരിക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ എം പിക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ അശോകന്‍, ഗീത എന്നിവര്‍ക്കെതിരെ എംപിയുടെ പരാതിയില്‍ ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ എംപിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഇന്നലെയായിരുന്നു സംഭവം.

വസ്തു തര്‍ക്കം പരിഹരിക്കുന്നതിനിടെയായിരുന്നു എം പിക്കെതിരെ ആക്രമണം. കല്ലുകൊണ്ട് അടിക്കുകയായിരുന്നെന്ന് എംപി ആരോപിച്ചു. ഇതിനു പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ എം പി തങ്ങളെ വീട് കയറി ആക്രമിക്കുകയായിരുന്നെന്ന് ദമ്പതികള്‍ ആരോപിച്ചു.

കൊടിക്കുന്നില്‍ സുരേഷ് ദമ്പതികളെ ആക്രമിക്കുകയായിരുന്നെന്ന് സിപിഎം ആരോപിച്ചു. എംപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ ഇന്നലെ രാത്രി ഉപരോധിച്ചിരുന്നു.