ഇറാനുമായുള്ള നയതന്ത്ര ബന്ധം സഊദി വിച്ഛേദിച്ചു

Posted on: January 4, 2016 6:10 am | Last updated: January 4, 2016 at 11:19 am
SHARE

iran and saudiറിയാദ്: ഇറാനുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും സഊദി അറേബ്യ വിച്ഛേദിച്ചു. 48 മണിക്കൂറിനകം മുഴുവന്‍ ഇറാന്‍ നയതന്ത്രജ്ഞരും രാജ്യം വിട്ടുപോകണമെന്ന് സഊദി കര്‍ശന നിര്‍ദേശം നല്‍കി. സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഷിയാ പണ്ഡിതനെ സഊദി അറേബ്യയില്‍ വധശിക്ഷക്ക് വിധേയമക്കിയ നടപടിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here