അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം

Posted on: January 3, 2016 10:58 pm | Last updated: January 4, 2016 at 9:10 am

thumb-1252513273future-crime-gun

കാബൂള്‍:വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. തോക്കുധാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇരുവരേയും സൈന്യം വധിച്ചു. അഫ്ഗാനിസ്ഥാന്‍ നഗരമായ മസാര്‍-ഇ-ഷരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

കോണ്‍സുലേറ്റിന് സമീപം വെടിവെപ്പ് നടന്നുവെന്നും രണ്ടുതവണ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഭീകരര്‍ക്ക് കോണ്‍സുലേറ്റിലേക്ക് കടക്കാന്‍ സാധിച്ചില്ല. കോണ്‍സുലേറ്റിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സൈനികര്‍ വിഫലമാക്കുകയായിരുന്നു.