ഭീകരവാദികളുടെ വധ ശിക്ഷ നീതി നിര്‍വ്വഹണത്തിനുള്ള ശരീഅത്തിന്റെ മാര്‍ഗ്ഗം: മുഫ്തി

Posted on: January 3, 2016 6:13 pm | Last updated: January 5, 2016 at 9:24 pm
SHARE

grand mufthiറിയാദ്: ശനിയാഴ്ച ആഭ്യന്തര വിഭാഗം 47 ഭീകരര്‍ക്കെതിരെ നടത്തിയ വധശിക്ഷ നീതി നിര്‍വ്വഹണത്തിനുള്ള ശരീഅത്തിന്റെ മാര്‍ഗമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി. വിധി നിര്‍ണ്ണയത്തില്‍ കുറ്റവാളികള്‍ക്ക് അനുയോജ്യമായതും ഖണ്ഡിതമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നടത്തിയതെന്ന് സൗദി ഉന്നധധികാര പണ്ഡിത സഭാ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ആല്‍ ശൈഖ് വ്യക്തമാക്കി. ഒരു നിലക്കുമുള്ള കുഴപ്പങ്ങളും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷക്ക് വിശുദ്ധ ഇസ്‌ലാം നടപ്പാക്കിയ നിയമങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നിയമ നടപടികള്‍ ശരീഅത്ത് നിയമങ്ങള്‍ കനുസൃതമായി കെട്ടുറപ്പോടെ നീങ്ങുന്ന ഒരു ഭരണ വ്യവസ്ഥിതിക്കു മാത്രമേ നടപ്പാക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇത് ശരീഅത്ത് വിധിയാണ് ഇതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല, ഇസ്ലാമിക ശരീഅത്ത് അനുസരിച്ചാണ് രാജ്യത്ത് ഭരണ സംവിധാനം നിലനില്‍കുന്നത് വിശുദ്ധ ഹറമുകള്‍ ഉള്‍കൊള്ളുന്ന ഈ രാജ്യത്ത് ശാന്തിയും സമാധാനവും സുസ്ഥിരതയും വളര്‍ച്ചയും ഉണ്ടാവുന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താലും അല്ലാഹുവിന്റെ നിയമ വ്യവസ്ഥിതിയുടെ ശക്തിയിലുമാണ്. വിധി തീര്‍ച്ചയായും രാജ്യത്തിന്റെ സുരക്ഷക്കും സമൂഹത്തിന്റെ നന്മക്കും ആവശ്യമായ നീതി നിര്‍വ്വഹണത്തിന്റെ ഭാഗവും കൂടിയാണെന്ന് പണ്ഡിത സഭ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here