എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു

Posted on: January 3, 2016 6:07 pm | Last updated: January 3, 2016 at 6:07 pm
SHARE

mmജിദ്ദ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ ഏകദിന കൂട്ട ഉപവാസം സംഘടിപ്പിച്ചു. ഹജ്ജ് വിമാനങ്ങള്‍ കോഴിക്കോട്ട് നിന്നും പുന:സ്ഥാപിക്കുക, നിര്‍ത്തലാക്കിയ 321 വിഭാഗത്തില്‍പെട്ട വിമാനങ്ങള്‍ യാത്രാനുമതി നല്‍കുക, കസ്റ്റംസ് ഭികരത അവസാനിപ്പിക്കുക, അന്യായമായ ടിക്കറ്റ് നിരക്ക് വര്‍ധനവുകള്‍ക്കെതിരെ നടപടി സ്വികരിക്കുക, കാര്‍ഗോ ക്ലിയറന്‍സ് സര്‍വിസു വിണ്ടും ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. സമരത്തില്‍ ഒഐസിസി വിവിധ നേതാക്കള്‍ സംബന്ധിച്ചു. ജിദ്ദ റിജിണല്‍ കമ്മിറ്റി പ്രസിഡണ്ട് കെടിഎ മുനീര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ. റിജിണല്‍ കമ്മിറ്റി സെക്രട്ടറി പി പി ഹാഷിം, ജിദ്ദയിലെ ആദ്യ കാല കോണ്‍ഗ്രസ് നേതാവ് ചെമ്പന്‍ മൊയ്ദീന്‍ കുട്ടി, റിയാദ് ഒഐസിസി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലഞ്ചിറ, ഹാരിസ് വാണിയമ്പലം എന്ന കുഞ്ഞിപ്പ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. എംഡിഎഫ് നേതാക്കളായ കെ എം ബഷീര്‍്, അബ്ദുല്‍ റഹിമാന്‍ ഇടക്കുനി, പി എ ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here