Connect with us

Gulf

നവയുഗം സാംസ്‌കാരിക വേദി മരണാനന്തര കുടുംബ സഹായം കൈമാറി

Published

|

Last Updated

ദമ്മാം: അല്‍ ഹസ്സയില്‍ വച്ച് മരണമടഞ്ഞ നവയുഗം സാംസ്‌കാരിക വേദി അല്‍ ഹസ്സ ശോബ യൂണിറ്റ് അംഗമായിരുന്ന കൊല്ലം മയ്യനാട് മുക്കം കെ ആര്‍ നിവാസില്‍ അബ്ദുല്‍ കബീറിന്റെ കുടുംബത്തിന് നവയുഗം സാംസ്‌കാരിക വേദിയുടെ മരണാനന്തര കുടുംബ സഹായം രണ്ടു ലക്ഷം രൂപ അബ്ദുല്‍ കബീറിന്റെ വിധവ റംല കബീറിന് കേരള പ്രവാസി ഫെഡറേഷന്‍ സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കെ ഇ ഇസ്മാഈല്‍ കൈമാറി. പ്രസ്തുത ചടങ്ങില്‍ നവയുഗം സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി കെ.ആര്‍.അജിത്, സി.പി.ഐ.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് ലൈല, സിപിഐ നേതാക്കളായ സബാദ്, പീറ്റര്‍ ബാബു, ലോറന്‍സ് എന്നിവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest