ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്; ഡല്‍ഹിയില്‍ ട്രെയിനുകള്‍ ഓടിത്തുടുങ്ങി

Posted on: January 3, 2016 9:46 am | Last updated: January 3, 2016 at 9:04 pm
SHARE

delhi-train-bomb-scare_

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഡല്‍ഹി ലഖ്‌നൗ ശതാബ്ദി എസ്പ്രസിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തി. ഇതോടെ ഡല്‍ഹിയിലെ ട്രെയിന്‍ ഗതാഗതം താറുമാറായി. പല ട്രെയിനുകളും പിടിച്ചിട്ടിരുന്നു. എന്നാല്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ട്രെയിനുകള്‍ ഓടിത്തുടങ്ങി.

ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധനക്കായി സ്‌റ്റേഷനില്‍ എത്തിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും സുരക്ഷ ശക്തമാക്കി. രാവിലെ 6.10ന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനില്‍ ബോംബ് വെച്ചതായി 6.23ഓടെയാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഇതോടെയാണ് ഗാസിയാബാദ് സ്‌റ്റേഷനില്‍വെച്ച് ട്രെയിന്‍ പരിശോധിതച്ചതെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥനായ നീരജ് കുമാര്‍ അറിയിച്ചു.