ഡല്‍ഹിയിലെ വാഹന നിയന്ത്രണം: അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ട്

Posted on: January 3, 2016 8:54 am | Last updated: January 3, 2016 at 10:55 am
SHARE

delhi-air-pollution-traffic-cars-ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ നടപ്പാക്കിയ വാഹന നിയന്ത്രണം വിജയം കാണുന്നു. നിയന്ത്രണം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ വായു വലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ട്. വായു മലിനീകരണം നഗരത്തില്‍ 20 ശതമാനത്തിലധികം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വന്‍വിജയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പരിഷ്‌കാരങ്ങള്‍ പ്രതിഷേധത്തിനിടയാക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ പരിഷ്‌കാരത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇതുവരെ 500ല്‍ താഴെ പേര്‍ മാത്രമാണ് പിഴ നല്‍കേണ്ടിവന്നത്. ഞായറാഴ്ച നിയന്ത്രണമില്ലാത്തതിനാല്‍ ഇന്ന് എല്ലാ വാഹനങ്ങളും നിരത്തിലിറങ്ങും.

അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വാഹന നിയന്ത്രണം കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. പുതുവര്‍ഷ ദിനത്തിലാണ് നിയന്ത്രണം ആരിഭിച്ചത്. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറിലുള്ള വാഹനങ്ങള്‍ ഒറ്റയക്ക തീയതിയിലും ഇരട്ടയക്കത്തില്‍ അവസാനിക്കുന്നവ ഇരട്ടയക്ക തീയതിലുമാണ് നിരത്തിലിറങ്ങാനാകുക. എന്നാല്‍ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപി വാഹനങ്ങള്‍ക്കും അടിയന്തര ആവശ്യമുള്ള വാഹനങ്ങള്‍ക്കും, സ്ത്രീകള്‍-വികലാംഗര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. അതേസമയം ഡല്‍ഹിയിലെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിയന്ത്രണം ബാധകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here