ഓര്‍ഗാനിക് റെസ്റ്റോറന്റ് ശൃംഖല ആരംഭിക്കുന്നു

Posted on: January 3, 2016 8:27 am | Last updated: January 3, 2016 at 8:27 am
SHARE

കോഴിക്കോട്: സ്‌പൈസ് ബൗള്‍ ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡും വയനാട്ടിലെ ഏക പഞ്ചനക്ഷത്ര റിസോര്‍ട്ടായ വൈത്തിരി വില്ലേജ് റിസോര്‍ട്ടും ചേര്‍ന്ന് ഓര്‍ഗാനിക് റെസ്റ്റോറന്റ് ശൃംഖലക്ക് തുടക്കമിടുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം നൂറ് ഓര്‍ഗാനിക് റെസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്ന് വൈത്തിരി വില്ലേജ് റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ എന്‍ജിനീയര്‍ എന്‍ കെ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രുചിയുള്ള കൃത്രിമങ്ങളില്ലാത്ത ഭക്ഷണവും വെടിപ്പുള്ള അന്തരീക്ഷവും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവുമെല്ലാം നക്ഷത്ര ഹോട്ടലുകളില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇവയെല്ലാം മിതമായ നിരക്കില്‍ വിനോദ സഞ്ചാരികള്‍ക്കും യാത്രികര്‍ക്കും ലഭ്യമാക്കുകയെന്നതാണ് സ്‌പൈസ് ബൗള്‍ ഓര്‍ഗാനിക് റെസ്റ്റോറന്റ് ലക്ഷ്യം വെക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തോടെ തന്നെ കോഴിക്കോട്ട് 18, വയനാട്ടില്‍ പത്ത് റെസ്റ്റോറന്റുകള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതായും എന്‍ കെ മുഹമ്മദ് പറഞ്ഞു. സി മുഹമ്മദ്, രൂപേഷ്, കമാല്‍ വരദൂര്‍ വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു.