Connect with us

Kozhikode

രാജന്റെ കൊലപാതകം: പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി

Published

|

Last Updated

നരിക്കുനി: ചെമ്പക്കുന്ന് പിലാത്തോട്ടത്തില്‍ രാജനെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
ഒന്നാം പ്രതിയും രാജന്റെ ജ്യേഷ്ഠന്‍ നല്ലമ്പിരയുടെ മകന്‍ അരീക്കല്‍ മീത്തല്‍ ലിബിന്‍, രണ്ടാം പ്രതി പിലാത്തോട്ടത്തില്‍ പുറായില്‍ വിജയന്റെ മകന്‍ വിപിന്‍ (കുഞ്ഞിമോന്‍), മൂന്നാം പ്രതി കിഴക്കെ കുറുമ്പോളില്‍ ചന്ദ്രന്റെ മകന്‍ സദാനന്ദന്‍(ആനന്ദന്‍), എന്നിവരുമായി ഇന്നലെ വൈകുന്നേരം രാജന്‍ ഒറ്റക്ക് താമസിച്ചിരുന്ന ഒറ്റമുറി ഷെഡിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.
അതേസമയം കിനാലൂര്‍ മങ്കയത്തില്‍ റബ്ബര്‍ തോട്ടത്തില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം രാജന്റേതാണെന്ന വാര്‍ത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. അയല്‍ വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയത്തിന് വക നല്‍കാതെ അതിവിദഗ്ധമായാണ് പ്രതികള്‍ ഇവര്‍ക്കിയില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ മാസം 20നാണ് രാജനെ അവസാനമായി കാണുന്നത്. പ്രതികളോടൊപ്പം തലയാട്ടേക്കുള്ള യാത്രക്കിടയിലും രാജന്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു. വയനാട്ടില്‍ പണിക്ക് പോകുകയാണെന്ന സൂചനയും ഇയാള്‍ നല്‍കിയിരുന്നു.
പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജനെ കാണാത്തിനാല്‍ സുഹൃത്തുക്കളും ചില ബന്ധുക്കളും അന്വേഷിച്ചിരുന്നു. അപ്പോഴും വയനാട്ടില്‍ പണിക്ക് പോയതാണെന്ന വിവരമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. രാജനെ കാണാതിരിക്കുകയും മങ്കയത്തെ റബര്‍ തോട്ടത്തില്‍ അഞ്ജാതനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയും ചെയ്തത് ചിലരില്‍ സംശയം ജനിപ്പിച്ചെങ്കിലും പ്രതികളുടെ ഇടപെടല്‍ ഈ സംശയവും അസ്ഥാനത്താക്കി.
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജന്‍ വീടിനടുത്ത് തന്നെയുള്ള ഒറ്റമുറി ഷെഡിലാണ് താമസിച്ചിരുന്നത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു.

Latest